Skip to main content

KEY SUMMIT 2018

യുവ സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018 ജനുവരി മാസം 17, 18 തീയ്യതികളിലായി തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് യുവ സംരംഭകത്വ വികസന ശില്‍പശാല – “KEY SUMMIT 2018” (Kerala Entrepreneurial Youth Summit) സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ നവീനാശയങ്ങളുള്ള യുവാക്കള്‍ക്ക് അവരുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://keysummit.orgഎന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന 18 മുതൽ 40 വരെ പ്രായമുള്ള 300 യുവതീ-യുവാക്കൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുനതിനുള്ള അവസാന തീയതി 2018 ജനുവരി 1.
സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും KEY SUMMIT വേദിയാകും. മികച്ച വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ മേധാവികള്‍, വെഞ്ചര്‍ കാപ്പിറ്റല്‍ മേഖലയിലുള്ളവര്‍ എന്നിവരുമായി സംവദിക്കാനും അവസരമൊരുക്കും. ശില്പശാലയിൽ വിദഗ്ദ്ധ അംഗങ്ങളുടെ ഒരു കൗൺസിൽ രൂപീകരിക്കുകയും, ശില്പശാലയിൽ പരിശീലനം ലഭിച്ച യുവതീ-യുവാക്കൾക്ക് തുടർന്നും സംരംഭകത്വവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7356357778 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Comments

Popular posts from this blog

SBI Specialist Cadre Officers 2018-19

SBI Specialist Cadre Officers 2018-19 Notification Out (SBI SO) : Apply Online January 04, 2018 970 Comments State Bank of India invites Online applications from Indian citizens for appointment in Specialist Cadre (SBI PO 2018-19) for experience Bankers in State Bank of India. Candidates are requested to apply on-line through Bank's website. Application invites for the post of Deputy Manager (Internal Audit). Following are some important dates under this recruitment notification: Online Registration of Application starts from: 05.01.2018 Last date for Online Registration of Application & Payment of Fees: 28.01.2018 Date of online Test (Tentative): 25.02.2018 Tentative date of downloading call letter for online test: 12.02.2018 onwards Following is the pattern of Test: S.No. Test No. of Ques. Marks Time 1 Test of Reasoning 50 50* 90 mins 2 Qualitative Aptitude 35 35* 3 English 35 35* 4 Professional Knowledge 50 100 45 mins * Qualifying in nature and marks thereon will...
*ദിശ 2018. കരിയർ എക്സ്പോ- സി.ജി. ആന്റ് എ.സി. കേരള* IIT, IISER,NIFT,IIST,IIM, NIT, കേന്ദ്ര-സംസ്ഥാന സർവകലാശകൾ പങ്കെടുക്കുന്ന മെഗാ കരിയർ എക്സിബിഷൻ *ജനുവരി 06, 2018 മുതൽ ജനു: 10, 2018* വരെ തൃശൂർ സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് *തൃശൂർ ടൗൺ ഹാളിൽ* പ്രത്യേകം സജ്ജമാക്കിയ 35 ഓളം വരുന്ന AC സ്റ്റാളുകളിൽ നടക്കുന്നതാണ്.  വിദ്യാർത്ഥികൾക്ക് തീർച്ചയായും ഇതൊരു മുതൽകൂട്ടായിരിക്കും